കുവൈത്ത് സിറ്റി: കുവൈത്തിൽ 50 ഡിഗ്രി സെൽഷ്യസും കടന്ന അന്തരീക്ഷ ഉൗഷ്മാവ് ഉയരുന്നു. ജഹ്റയിൽ ഞായറാഴ്ച 50.5 ഡിഗ്രിയാണ് അനുഭവപ്പെട്ടത്. നുവൈസീബ്, സുലൈബിയ, മിത്രിബ, അബ്ദലി, വഫ്ര, ജാബിരിയ തുടങ്ങിയ ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുന്നു.
ലോകത്തെ കൂടിയ ചൂട് റിപ്പോർട്ട് ചെയ്ത 15 കേന്ദ്രങ്ങളെ കഴിഞ്ഞ ദിവസം ലോകരാജ്യങ്ങളിലെ താപനില രേഖപ്പെടുത്തുന്ന ആഗോള വെബ്സൈറ്റായ എൽഡോറാഡോ പ്രസിദ്ധീകരിച്ചപ്പോൾ എട്ടും കുവൈത്തിൽ ആയിരുന്നു. സൂര്യാതപം നേരിട്ടേൽക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർജലീകരണം സംഭവിക്കാതിരിക്കാൻ വെള്ളവും ദ്രാവക രൂപത്തിലുള്ള പാനീയങ്ങളും ധാരാളമായി കുടിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
അയഞ്ഞ, കനം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കണമെന്നും ചൂടില്ലാത്ത വെള്ളത്തിൽ ഇടക്ക് കുളിക്കുന്നത് നല്ലതാണെന്നും കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ രാവിലെ 11 മുതൽ വൈകീട്ട് നാലു വരെ പുറത്ത് ജോലി ചെയ്യിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നേരിട്ട് സൂര്യതാപം ഏൽക്കുന്നതുവഴിയുള്ള ക്ഷീണവും മറ്റു അപകടങ്ങളും ഒഴിവാക്കാനാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.