കുവൈത്ത് സിറ്റി: കടുത്ത ചൂട് പരിഗണിച്ച് ഏർപ്പെടുത്തിയ ഉച്ചസമയത്തെ പുറംജോലി വിലക്ക് ബാധകമാവാതെ വാടിത്തളരുകയാണ് ഒരുപറ്റം തൊഴിലാളികൾ. പെട്രോള്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്നവര്‍, മോേട്ടാര്‍ സൈക്കിളില്‍ ഡെലിവറി നടത്തുന്നവര്‍, ശുചീകരണ തൊഴിലാളികൾ, കെട്ടിടങ്ങളുടെ കവാടത്തിനു പുറത്ത് കാവല്‍ നില്ക്കുന്നവർ എന്നിവർക്ക് മധ്യാഹ്ന ജോലി വിലക്ക് ബാധകമല്ല. ഭാഗികമായിട്ടായിരിക്കും ഇത്തരക്കാർ വെയില് കൊള്ളേണ്ടിവരുക എന്നതിനാലാണ് അവരെ നിയമത്തില്‍നിന്ന് മാറ്റിയതെന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാൽ, മുഴുവൻ സമയവും വെയിൽ കൊള്ളേണ്ടവരും ഇക്കൂട്ടരിലുണ്ട്. തുച്ഛമായ ശമ്പളത്തിനാണ് ഇവരിൽ ഭൂരിഭാഗവും തൊഴിലെടുക്കുന്നത്. തൊഴിലാളികൾക്ക് സൂര്യാതപം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് ഉച്ചസമയത്ത് പുറംജോലി വിലക്ക് ഏർപ്പെടുത്തിയത്. നിയമ ലംഘനത്തിന് ഒരു തൊഴിലാളിക്ക് 100 ദീനാർ എന്ന കണക്കിൽ പിഴയും സ്ഥാപനങ്ങൾക്കെതിരെ മറ്റു നിയമനടപടികളും ഉണ്ടാകും.
വിലക്ക് ലംഘിക്കുന്ന തൊഴിലുടമകളുടെ ഫയലുകൾ മരവിപ്പിക്കുന്നതുൾപ്പെടെ നടപടികളുണ്ടാവും. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ മൂന്നു മാസത്തേക്കാണ് മധ്യാഹ്ന ജോലി വിലക്ക് നിലവിലുള്ളത്. ഈ കാലയളവിൽ രാവിലെ 11 മണി മുതൽ വൈകീട്ട് നാലുമണിവരെ സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല. സാേങ്കതികമായി വിലക്ക് പരിധിക്ക് പുറത്തായതിനാൽ കൊടും ചൂടിൽ ജോലി ചെയ്യാനാണ് ഒരുവിഭാഗം തൊഴിലാളികളുടെ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.