കുവൈത്ത് സിറ്റി: കുവൈത്തിൽ കടുത്ത ചൂടിനെ തുടർന്ന് വാഹനങ്ങൾക്ക് തീപിടിക്കുന്നത് പതിവാകുന്നു. ഒരാഴ്ചക്കിടെ ഇരുപതോളം വാഹനങ്ങളാണ് കത്തി നശിച്ചത്. നിർത്തിയിട് ടപ്പോൾ കത്തിയതും ഒാടിക്കൊണ്ടിരിക്കെ കത്തിയതും ഇതിൽ പെടും. നിർത്തിയിട്ട വാഹനത്തിന് തീപിടിച്ച് സമീപത്തെ വാഹനങ്ങളിലേക്കും പടർന്നാണ് ജഹ്റ, സാൽമിയ, മൈദാൻ ഹവല്ലി എന്നിവിടങ്ങളിൽ കൂട്ട തീപിടിത്തത്തിന് വഴിയൊരുക്കിയത്. ഉയർന്ന അന്തരീക്ഷ ഉൗഷ്മാവിനൊപ്പം ചൂടുള്ള കാറ്റും ആഞ്ഞുവീശുന്നതുമൂലം ആളിപ്പടരുന്ന തീ നിയന്ത്രണവിധേയമാക്കുക പ്രയാസമാണ്. ചൂട് കൂടിവരുന്നതിനാൽ വരുംദിവസങ്ങളിൽ തീപിടിത്ത നിരക്ക് കൂടാനാണ് സാധ്യത. അതിനിടെ അശ്രദ്ധയാണ് വാഹനങ്ങളിലെ തീപിടിത്തത്തിന് പ്രധാന കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാഹനങ്ങൾ കഴിയുമെങ്കിൽ തണലത്ത് നിർത്തിയിടാൻ ശ്രദ്ധിക്കണം. നിർത്തിയിടുന്ന വാഹനത്തിെൻറ ചില്ല് ഒരിഞ്ച് തുറന്നുവെക്കുന്നത് വായുസഞ്ചാരത്തിന് സഹായിക്കും. വാഹനം തുറന്നയുടനെ എ.സി പ്രവർത്തിപ്പിക്കുന്നത് നല്ലതല്ല.
അൽപം തുറന്നുവെച്ചശേഷം സ്റ്റാർട്ട് ചെയ്ത് ഒാടിത്തുടങ്ങുേമ്പാൾ പ്രവർത്തിപ്പിക്കലാണ് ഉചിതം, പെെട്ടന്ന് തീപിടിക്കുന്ന സാധനങ്ങൾ വണ്ടിയിൽ അലക്ഷ്യമായി വാരിവലിച്ചിടരുത്. അഗ്നിശമന ഉപകരണങ്ങൾ വാഹനത്തിൽ കരുതുന്നത് സുരക്ഷ വർധിപ്പിക്കും തുടങ്ങിയ മുന്നറിയിപ്പ് നിർദേശങ്ങളാണ് വിദഗ്ധർ നൽകുന്നത്. ഇതോടൊപ്പം ഒാടിക്കൊണ്ടിരിക്കെ ചക്രം പൊട്ടിത്തെറിച്ചുണ്ടാവുന്ന അപകടങ്ങളും വർധിച്ചിട്ടുണ്ട്. തേഞ്ഞുതീർന്ന ചക്രങ്ങളുള്ള വാഹനങ്ങൾ അമിത വേഗം ഒഴിവാക്കേണ്ടതാണ്. തേഞ്ഞ് പൊട്ടാറായ ചക്രങ്ങൾ മാറ്റാതെ നീട്ടിവെക്കുന്നത് ജീവനുതന്നെ ഭീഷണിയാവും. തിരക്കേറിയ റോഡുകളിൽ ചക്രം പൊട്ടി വാഹനം നിയന്ത്രണം വിട്ടാൽ കൂട്ടയിടിയാവും ഫലം. ഇത്തരം വാഹനങ്ങളുമായി മരുഭൂമിയിലെ സഞ്ചാരവും ഒഴിവാക്കേണ്ടതാണ്. ചക്രം പൊട്ടി മരുഭൂമിയിൽ ഒറ്റപ്പെട്ടു പോവാനുള്ള സാധ്യത കണക്കിലെടുക്കണം. മരുഭൂമിയിലെ യാത്രക്ക് നല്ല വാഹനങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. വാഹനത്തിൽ കുടിവെള്ളം കരുതണം. അടിയന്തര ഘട്ടങ്ങളിൽ സഹായമാവശ്യമുള്ളവർക്ക് വകുപ്പിെൻറ 112 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിച്ചറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.