കുവൈത്ത് സിറ്റി: ഹിജാബ് വിവാദം മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസ മുന്നേറ്റം തടയാനാണെന്ന് ഹുദ സെൻറർ കെ.എൻ.എം ജനറൽ ബോഡി. പ്രസിഡൻറ് കെ. നാസർ സുല്ലമി അധ്യക്ഷത വഹിച്ചു. വെള്ളിയാഴ്ച ഉച്ചക്കുശേഷം മഹ്ബൂല കാലിക്കറ്റ് ലൈവ് റസ്റ്റാറൻറ് പാർട്ടി ഹാളിൽ നടത്തിയ പരിപാടിയിൽ റമദാൻ കാല പ്രവർത്തനങ്ങൾക്ക് രൂപം നൽകി.
'നമ്മുടെ ദൗത്യം- പ്രശ്നങ്ങൾ പരിഹാരങ്ങൾ'എന്ന വിഷയത്തിൽ സുബൈർ പീടിയേക്കലും 'നമുക്ക് ചെയ്യാൻ കഴിയേണ്ടവ'എന്ന വിഷയത്തിൽ അബ്ദുൽ ഹമീദ് കൊടുവള്ളിയും പ്രഭാഷണം നടത്തി. സംഘടന സെക്രട്ടറി എൻ.എം. അഷ്റഫ് സംഘടന രൂപരേഖയും ഉദ്ദേശ്യലക്ഷ്യങ്ങളും വിശദീകരിച്ചു. കെ. നാസർ സുല്ലമി സർവേ അവലോകനവും വിശദീകരണവും നടത്തി. സെക്രട്ടറി ജാബിർ പുലാമന്തോൾ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.