കുവൈത്ത് സിറ്റി: കുവൈത്ത് സർവകലാശാലയിലെ പ്രഫസർമാരുടെ സംഘം രാജ്യത്തിെൻറ ചരിത്രവുമായി ബന്ധപ്പെട്ട പഠനങ്ങളും അനുബന്ധരേഖകളും പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹിന് സമർപ്പിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അൽ ഫാരിസ് പ്രഫസർമാരെ സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയുടെ ദീവാൻ മേധാവി ഖാലിദ് അഹ്മദ് അൽ ജാബിർ അസ്സബാഹും സംബന്ധിച്ചു. ചരിത്രരേഖകൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ഇൗ മേഖലയിലെ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.