പൂഴ്ത്തിവെപ്പ്: നിരീക്ഷണവുമായി വാണിജ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: ഭക്ഷ്യവസ്തുക്കളുടെ പൂഴ്ത്തിവെപ്പ് തടയാൻ വാണിജ്യ മന്ത്രാലയം നിരീക്ഷണം ശക്തമാക്കി. ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രണത്തിൽനിന്ന് പിൻവാങ്ങാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടിനിടെയാണ് വിപണിയിൽ പൂഴ്ത്തിവെപ്പ് നടക്കുന്നതായി വിവരം ലഭിക്കുന്നത്.  ചില ഉൽപന്നങ്ങൾക്ക് വിപണിയിൽ ക്ഷാമം അനുഭവപ്പെടുന്നതാണ് പൂഴ്ത്തിവെപ്പ് സംബന്ധിച്ച സംശയം ബലപ്പെടുന്നത്. കൃത്രിമമായി വില വർധിപ്പിക്കാനുള്ള നീക്കം തടയുമെന്ന് അധികൃതർ വ്യക്തമാക്കി. പൂഴ്ത്തിവെപ്പ് തടയാൻ കഴിഞ്ഞില്ലെങ്കിൽ സമീപ ഭാവിയിൽ ചില ഉൽപന്നങ്ങൾക്ക് കാര്യമായ ക്ഷാമം അനുഭവപ്പെടുമെന്നാണ് വിപണി വൃത്തങ്ങൾ പറയുന്നത്.

വില നിയന്ത്രണത്തിൽനിന്ന് മന്ത്രാലയം പിൻവാങ്ങിയാൽ ഉയർന്ന വിലക്ക് വിൽക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് കരിഞ്ചന്തക്കാർക്ക്. ആഗോളതലത്തിലെ വിലക്കയറ്റ സാഹചര്യം സംബന്ധിച്ച് വിവിധ കമ്പനി പ്രതിനിധികൾ കഴിഞ മാസം വാണിജ്യ മന്ത്രി ഫഹദ് അൽ ശരീആനുമായി ചർച്ച നടത്തിയിരുന്നു. മന്ത്രാലയത്തിന്‍റെ വിലനിയന്ത്രണത്തിന്‍റെ ഫലമായി നിലനിൽപ് പ്രതിസന്ധിയിലാണെന്നും കുവൈത്ത് വിപണിയിൽ ആവശ്യത്തിന് ഭക്ഷ്യ വിതരണം ഉറപ്പാക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും കമ്പനികൾ ബോധ്യപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രാലയം വില നിയന്ത്രണത്തിൽനിന്ന് പിൻവാങ്ങുമെന്ന് സൂചിപ്പിച്ചു. പെരുന്നാൾ അവധിക്ക് ശേഷം ഇതുസംബന്ധിച്ച നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ട് പുറത്തുവന്നു. ഇതാണ് കൈയിലുള്ള സ്റ്റോക്ക് മാറ്റിവെക്കാൻ ചില മൊത്തവ്യാപാരികളെ പ്രേരിപ്പിച്ചത്.

നിലവിൽ വിവിധ ഉൽപന്നങ്ങളുടെ പരമാവധി വില മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. റഷ്യ, യുക്രെയ്ൻ യുദ്ധവും പണപ്പെരുപ്പവും അടക്കം ആഗോള സാഹചര്യങ്ങൾ ഉൽപാദന ചെലവും ചരക്കുനീക്കത്തിെൻറ ചെലവും വർധിപ്പിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും വില വർധിച്ചു. ന്യായമായ വില ലഭിക്കേണ്ടത് വ്യാപാരികളുടെയും ഉൽപാദകരുടെയും നിലനിൽപിന്‍റെ പ്രശ്നമാണ്.

Tags:    
News Summary - Hoarding: Ministry of Commerce with oversight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.