കുവൈത്ത് സിറ്റി: ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ്, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബൂദബിയിൽ നടക്കുന്ന ഇന്റർനാഷനൽ ഡിഫൻസ് എക്സിബിഷൻ ആൻഡ് കോൺഫറൻസിനിടയിലായിരുന്നു കൂടിക്കാഴ്ച.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരുടെ ആശംസകൾ യു.എ.ഇ പ്രസിഡന്റിനെ അറിയിച്ചയായി ശൈഖ് തലാൽ ഖാലിദ് പറഞ്ഞു.
അദ്ദേഹത്തിനും യു.എ.ഇയിലെ ജനങ്ങൾക്കും ആയൂർ ആരോഗ്യങ്ങൾ നേർന്നു. യു.എ.ഇക്ക് കൂടുതൽ സമൃദ്ധിയും പുരോഗതിയും ഉണ്ടാകട്ടെ എന്ന് ആശംസിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതിരോധമന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് ഹുമൂദ് മുബാറക് അസ്സബാഹ്, യു.എ.ഇയുടെ ആക്ടിങ് ചാർജ് ഡി അഫയേഴ്സ് ശൈഖ് സബാഹ് നാസർ അസ്സബാഹ്, കുവൈത്ത് മിലിട്ടറി ഓഫിസ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽ കന്ദരി എന്നിവരും ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിനെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.