ആ​ശു​പ​ത്രി​ക​ളു​ടെ കോ​വി​ഡ്​ പെ​രു​മാ​റ്റ​ച്ച​ട്ടം പ​രി​ഷ്​​ക​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: ആ​ശു​പ​ത്രി​ക​ൾ​ക്കും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​മു​ള്ള കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ടം പ​രി​ഷ്ക​രി​ച്ച്​ കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക​യും മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടു.

കോ​വി​ഡ് സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ക​യും വാ​ർ​ഡു​ക​ളി​ലും തീ​വ്ര​പ​രി​ച​ര​ണ​ത്തി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഹോ​സ്പി​റ്റ​ൽ പ്രോ​ട്ടോ​കോ​ൾ പ​രി​ഷ്ക​രി​ച്ച​ത്. ആ​ശു​പ​ത്രി​ക​ളി​ലും പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ളു​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​മ്പോ​ൾ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് പ​രി​ഷ്ക​രി​ച്ച പ്രോ​ട്ടോ​കോ​ളി​ൽ ഉ​ള്ള​ത്.

ഇ​തു​പ്ര​കാ​രം ആ​ശു​പ​ത്രി​ക​ളി​ൽ കാ​ഷ്വാ​ലി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​കം കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി പ​ക​രം കോ​വി​ഡി​ന് മു​മ്പു​ണ്ടാ​യി​രു​ന്ന​ത് പോ​ലെ ഒ​റ്റ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മാ​ക്കി നി​ല​നി​ർ​ത്തും.

സ​ർ​ജ​റി​ക്കോ മ​റ്റു ചി​കി​ത്സ​ക്കോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന രോ​ഗി​ക​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് പു​തി​യ പ്രോ​ട്ടോ​കോ​ൾ പ​റ​യു​ന്ന​ത്.

രോ​ഗി കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ​മാ​ത്രം പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ മ​തി​യാ​കും. കോ​വി​ഡ് രോ​ഗി​യു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്ക​ത്തി​ലാ​കു​ന്ന ആ​ളു​ക​ൾ​ക്ക് നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന ക്വാ​റ​ൻ​റീ​ൻ നി​ബ​ന്ധ​ന​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​രും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ മാ​ത്രം പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ മ​തി.

റം​സ്‌​ഡെ​വി​ർ, ഡെ​ക്‌​സാ​മെ​ത​സോ​ൺ, സ്ട്രൂ​വി​മാ​ബ്, അ​സി​ത്രോ മൈ​സി​ൻ, ഡോ​ക്സി സൈ​ക്ലി​ൻ തു​ട​ങ്ങി കോ​വി​ഡ് ചി​കി​ത്സ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന 10 മ​രു​ന്നു​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ളും പ്രോ​ട്ടോ​കോ​ളി​ൽ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Hospital covid The code of conduct has been amended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.