കുവൈത്ത് സിറ്റി: കുട്ടികൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായുള്ള ഹോട്ട്ലൈൻ (147) കൂടുതൽ ആളുകളിൽ എത്തിക്കുന്നതിനായി അവബോധ കാമ്പയിന് തുടക്കം. ‘സെയിനു’മായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ അവാദി ഉദ്ഘാടനം ചെയ്തു. അക്രമം, മോശം പെരുമാറ്റം, കുട്ടികളോടുള്ള അവഗണന എന്നിവയെ അഭിസംബോധന ചെയ്യൽ പ്രഥമ പരിഗണനയാണെന്ന് ഡോ.അഹമ്മദ് അൽ അവാദി പറഞ്ഞു. ‘ഹയർ കമ്മറ്റി ഫോർ ചൈൽഡ് പ്രൊട്ടക്ഷൻ’ വഴി മോശമായ പെരുമാറ്റത്തിൽ നിന്നും അവഗണനയിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ നേരത്തെ രാജ്യത്ത് തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2016 മുതൽ കുട്ടികളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സ്വീകരിക്കുന്നതിനും ഉപദേശങ്ങൾ നൽകുന്നതിനും കുട്ടികൾക്കും കുടുംബങ്ങൾക്കും മാനസിക മാർഗനിർദേശം നൽകുന്നതിനുമായി മന്ത്രാലയവും സെയ്നും ‘ചൈൽഡ് ഹെൽപ് ലൈൻ 147’ എന്ന ഹോട്ട്ലൈൻ സ്ഥാപിച്ചിരുന്നു. 18 വയസ്സിന് താഴെയുള്ള ഏതൊരു കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ ഇതുവഴി റിപ്പോർട്ടു ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.