ഫി​ർ​ദൗ​സി​ലെ സ്വ​ദേ​ശി വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്തം 

വീ​ട്ടി​ല്‍ തീ​പി​ടി​ത്തം; എ​ട്ട്​ കു​ട്ടി​ക​ളെ​യ​ട​ക്കം 16 പേ​രെ ര​ക്ഷി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ സ്വ​ദേ​ശി വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്​ ത​ല​നാ​രി​ഴ​ക്ക്. വീ​ടി​ന​ക​ത്ത്​ കു​ടു​ങ്ങി​യ എ​ട്ട്​ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 16 പേ​രെ സാ​ഹ​സി​ക​മാ​യാ​ണ്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഫി​ര്‍ദൗ​സ് ഏ​രി​യ​യി​ലെ കു​വൈ​ത്തി വീ​ട്ടി​ലാ​ണ്​ അ​പ​ക​ടം. താ​ഴെ നി​ല​യി​ലാ​ണ്​ തീ​പി​ടി​ച്ച​ത്.

അ​പ​ക​ടം അ​റി​ഞ്ഞ​യു​ട​ന്‍ അ​ർ​ദി​യ, ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്​​നി​ശ​മ​ന​സേ​ന വീ​ടി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ 16 പേ​രെ​യും പ​രി​ക്ക്​ കൂ​ടാ​തെ ര​ക്ഷ​പ്പെ​ടു​ത്തി. തീ ​വ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പ് തീ​യ​ണ​ച്ച​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. സാ​ധ​ന സാ​മ​ഗ്രി​ക​ൾ ക​ത്തി​ന​ശി​ച്ച്​ വ​ൻ സാ​മ്പ​ത്തി​ക ന​ഷ്​​ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്.തീ​പി​ടി​ത്ത​ത്തി​െൻറ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - House fire; Sixteen people were rescued, including eight children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.