കുവൈത്ത് സിറ്റി: കേരളൈറ്റ്സ് മെഡിക്കൽ ഫോറം കുവൈത്ത് സെപ്റ്റംബർ 15ന് അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിക്കുന്ന ‘ഹൃദ്യം 2023’ സാംസ്കാരിക മേളയുടെ ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംഘടനയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായ പരിപാടിയിൽ, ഇന്ത്യൻ എംബസി പ്രതിനിധികളും കേരളത്തിൽനിന്നുള്ള കലാകാരന്മാരും പങ്കാളികളാകും.
വൈകീട്ട് നാലിന് ആരോഗ്യ പ്രവർത്തകരുടെ കലാപരിപാടികളോടെ മേളക്ക് തുടക്കമാകും. അഞ്ചിന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈഖ സമ്മേളനം ഉദ്ഘാടനം ചെയ്യും. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം തലവൻ ഡോ. മുബാറക് സാനിപ്രത്യേക അതിഥിയാകും. അൻവർ സാദത്ത്, ചിത്ര അരുൺ എന്നിവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യ അരങ്ങേറും.
അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് ഗീത സുദർശൻ, ജനറൽ സെക്രട്ടറി ബിൻസിൽ വർഗീസ്, ട്രഷറർ ലിൻഡ സജി, ‘ഹൃദ്യം’ ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ജോർജ് ജോൺ, പ്രോഗ്രാം കൺവീനർ ലിജോ അടുക്കോലിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.