കുവൈത്ത് സിറ്റി: നാഷനൽ ബ്യൂറോ ഫോർ ഹ്യൂമൻ റൈറ്റ്സ് സ്ഥാപിക്കാൻ വൈകരുതെന്ന് പാർല മെൻറിെൻറ മനുഷ്യാവകാശ സമിതി മേധാവി ആദിൽ അൽ ദംഹി എം.പി ആവശ്യപ്പെട്ടു. മനുഷ്യാവകാശ സമിതി കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ വിഷയം ചർച്ചയായതായും 2015ൽ അംഗീകാരം നൽകിയിട്ടും ഇനിയും ബ്യൂറോ പ്രവർത്തനമാരംഭിക്കാത്തതിൽ അംഗങ്ങൾക്ക് അമർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡയറക്ടർ ബോർഡ് രൂപവത്കരിച്ചുവെങ്കിലും ആസ്ഥാനമന്ദിരവും ബജറ്റും ചട്ടങ്ങളും ഇനിയും ആയിട്ടില്ല.മനുഷ്യാവകാശങ്ങൾക്കും മാനവിക മൂല്യങ്ങൾക്കുമൊപ്പം നിൽക്കുന്ന രാജ്യത്തിന് അഭിമാനമാവും നിർദ്ദിഷ്ട മനുഷ്യാവകാശ ബ്യൂറോ. കടലാസിൽ മാത്രം ഉണ്ടായിട്ട് കാര്യമില്ലെന്നും സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.