കുവൈത്ത് സിറ്റി: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചന യോഗവും മയ്യിത്ത് നമസ്കാരവും സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗം സംസ്ഥാന ഉപദേശകസമിതി ചെയർമാൻ നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ആക്ടിങ് പ്രസിഡൻറ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. ആത്മീയതയേയും ഭൗതികതയേയും ഒരുചരടിൽ കോർത്ത് എല്ലാവർക്കും സ്വീകാര്യനായ ഒരു നേതാവിനെയാണ് ഹൈദരലി തങ്ങളുടെ നിര്യാണത്തിൽ നഷ്ടമായതെന്ന് നേതാക്കൾ പറഞ്ഞു. വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധാനംചെയ്ത് വർഗീസ് ജോസഫ് (ഒ.ഐ.സി.സി), ഷംസുദ്ദീൻ ഫൈസി, ഗഫൂർ ഫൈസി (ഇസ്ലാമിക് കൗൺസിൽ), സജി (കല കുവൈത്ത്), പി.ടി. ശരീഫ് (കെ.ഐ.ജി), ഹംസ പയ്യന്നൂർ (മെട്രോ മെഡിക്കൽ ഗ്രൂപ്), സ്വാലിഹ് (ഐ.സി.എഫ്), ഗഫൂർ കൊയിലാണ്ടി (എം.ഇ.എസ്), കുവൈത്ത് കെ.എം.സി.സി ഉപദേശകസമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹ്മാൻ, വൈസ് പ്രസിഡൻറ് ഖാലിദ് ഹാജി, സെക്രട്ടറിമാരായ സിറാജ് എരഞ്ഞിക്കൽ, ടി.ടി. ഷംസു,
ശരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ, സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ ഇല്യാസ് മൗലവി, മലപ്പുറം ജില്ല പ്രസിഡൻറ് അബ്ദുൽ ഹമീദ് മൂടാൽ, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ഡോ. മുഹമ്മദലി, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ഫാറൂഖ് സമദാനി തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും സെക്രട്ടറി എൻജിനീയർ മുഷ്താഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.