കുവൈത്ത് സിറ്റി: ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) കുവൈത്ത് വാർഷിക പൊതുസമ്മേളനവും തെരഞ്ഞെടുപ്പും സാൽമിയയിലെ മരിന ഹോട്ടലിൽ നടന്നു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അവലോകനവും സമ്മേളനത്തിൽ നടന്നു.
വിരമിക്കുന്ന ഭാരവാഹികളായ ചെയർമാൻ ഗുര്‍വിന്ദർ സിങ് ലാംബ, സെക്രട്ടറി സോളി മാത്യു, ട്രഷറർ സുനിത് അറോറ എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.നിലവിലെ വൈസ് ചെയർമാൻ കൈസർ ഷാകിർ പുതിയ ചെയർമാനായും ജോ.സെക്രട്ടറി സുരേഷ് കെ.പി. പുതിയ സെക്രട്ടറിയായും സ്ഥാനമേറ്റു.
ഗൗരവ് ഒബ്റോയി (വൈ.ചെയർ), സുനിത് അറോറ (ജോ.സെക്ര), കൃഷ്ണൻ സൂര്യകാന്ത് (ട്രഷ) എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികൾ. കൈസർ ഷാകിർ പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിയെ പരിചയപ്പെടുത്തി ഭാവി പദ്ധതികൾ അവതരിപ്പിച്ചു. സെക്രട്ടറി സുരേഷ് കെ.പി കുവൈത്തിലെ ഇന്ത്യൻ എംബസിയും സ്ഥാനപതി ഡോ.ആദർശ് സ്വൈകയും നൽകിയ പിന്തുണക്ക് നന്ദി അറിയിച്ചു. ട്രഷറർ കൃഷ്ണൻ സൂര്യകാന്ത് നന്ദി പറഞ്ഞു.
ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ലാഭേച്ഛരഹിത സംഘടനയാണ് ഐ.ബി.പി.സി. ഇന്ത്യൻ ബിസിനസുകൾക്കും പ്രഫഷനലുകൾക്കും ഇന്ത്യ-കുവൈത്ത് വ്യാപാര-പ്രഫഷനൽ ബന്ധങ്ങൾ വർധിപ്പിക്കുന്നതിനുള്ള വേദി ഒരുക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.