കുവൈത്ത് സിറ്റി: ഇന്ത്യന്‍ ബിസിനസ് ആൻഡ് പ്രഫഷനല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി) കുവൈത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയര്‍മാനായി ഗുര്‍വിന്ദര്‍ സിങ് ലാംബ (ചോജി ലാംബ), വൈസ് ചെയര്മാന് കൈസര്‍ ഷാക്കിര്‍, സോളി മാത്യു (സെക്ര.), കെ.പി. സുരേഷ് (ജോ. സെക്ര.), സുനിത് അറോറ (ട്രഷ.) എന്നിവരെയാണ് തിരഞ്ഞെടുത്തത്.
ഐ.ബി.പി.സി ഓണററി അംഗങ്ങളായ ദേവേഷ് കുമാര്‍, രാം മോഹന്‍ റെഡ്ഡി, അനീഷ് അഗര്‍വാള്‍, എസ്. കൃഷ്ണ റാവു എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഗുര്‍വിന്ദര്‍ സിങ് ലാംബ സ്വാഗതം പറഞ്ഞു. കൈസര്‍ ഷാക്കിര്‍ റിപ്പോർട്ട് അവതരിപ്പിച്ചു. 'കുവൈത്തിലെ ഇന്ത്യന്‍ വ്യവസായികളുടെ തുടക്കം' എന്ന വിഷയത്തില്‍ ഉപദേഷ്ടാവ് ഷിവി ഭാസിന് സംസാരിച്ചു. ഇന്ത്യയിലെ ചേംബര്‍ ഓഫ് കോമേഴ്സും അസോചം, ഫിക്കി, സി.ഐ.ഐ, കുവൈത്ത് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ സംഘടനകളുമായി സഹകരിച്ചാണ് ഐ.ബി.പി.സിയുടെ പ്രവര്‍ത്തനം. കുവൈത്തും ഇന്ത്യയും തമ്മിലുള്ള ബന്ധം കെട്ടിപ്പടുക്കുക, വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുക, യോഗങ്ങള്‍, സെമിനാറുകള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുക എന്നിവയാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.