കുവൈത്ത് സിറ്റി: ഐ.സി.എഫ് ഫഹാഹീൽ മദ്റസ പ്രവേശനോത്സവം മദ്റസത്ത് മഹ്അദ് ഈമാൻ അൽ ശറഈ മാനേജർ സുഹൈർ അൽ മത്തർ ഉദ്ഘാടനം ചെയ്തു.
മാനേജിങ് കമ്മിറ്റി ചെയർമാനും നാഷനൽ ഐ.സി.എഫ് ഫിനാൻസ് സെക്രട്ടറിയുമായ ശുകൂർ മൗലവി കൈപ്പുറം അധ്യക്ഷത വഹിച്ചു.
നാഷനൽ ഉപാധ്യക്ഷൻ സൈദലവി സഖാഫി തങ്ങൾ നേതൃത്വം നൽകി. അബ്ദുറഷീദ് ഹസനി, സലീം ബുഖാരി, ശിഹാബ് വാരം എന്നിവർ സംസാരിച്ചു.
ഹനീഫ് വെള്ളച്ചാൽ സ്വാഗതവും വി.യു. ഹാരിസ് നന്ദിയും പറഞ്ഞു. കേരളത്തിലെ മദ്റസകൾക്ക് സമാനമായി പള്ളി അടക്കമുള്ള മംഗഫിലുള്ള വിശാലമായ കോമ്പൗണ്ടിലാണ് ഫഹാഹീൽ ഐ.സി.എഫ് മദ്റസ പ്രവർത്തിക്കുന്നത്.അഡ്മിഷനും മറ്റ് വിവരങ്ങൾക്കുമായി 65992683 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.