കുവൈത്ത് സിറ്റി: ഐ.സി.എഫ് ജലീബ് സെൻട്രൽ വാർഷിക കൗൺസിൽ ‘ജങ്ഷൻ- 2023’ സമാപിച്ചു. ഹസാവി ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക കൗൺസിൽ നാഷനൽ വെൽഫെയർ പ്രസിഡന്റ് ഹബീബ് അൽ ബുഖാരി വൈലത്തൂർ ഉദ്ഘാടനം ചെയ്തു. സെൻട്രൽ പ്രസിഡന്റ് ഹൈദരലി സഖാഫി വളപുരം അധ്യക്ഷത വഹിച്ചു.
നാഷനൽ നേതാക്കളായ അഹ്മദ് സഖാഫി കാവനൂർ, എൻജിനിയർ അബൂ മുഹമ്മദ്, ജാഫർ ചപ്പാരപ്പടവ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
അദാലത്ത് സംക്ഷിപ്തം, സ്പാർക്ക്, ടീം ബിൽഡിങ്, സക്സസ് സ്റ്റോറി, ചർച്ച എന്നീ സെഷനുകൾക്ക് ഫൈസൽ അബ്ദുൽ കരീം, ബി.ഇ. സിദ്ദീഖ്, മുജീബ് അബ്ദുല്ല മുബാറക്, സിദ്ദീഖ് വല്ലപ്പുഴ, ഹനീഫ കരിങ്കനാട്, നിസാം തെയ്യാല എന്നിവർ നേതൃത്വം നൽകി. സെൻട്രൽ സെക്രട്ടറി റസാഖ് സഖാഫി പനയത്തിൽ സ്വാഗതവും അബ്ദുൽ അസീസ് ഒരുമനയൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.