കുവൈത്ത് സിറ്റി: െഎ.സി.എഫ് നാഷനൽ കമ്മിറ്റി കണ്ണൂരിലേക്ക് ചാർട്ടേർഡ് വിമാനമയച്ചു. വെള്ളിയാഴ്ച രാവിലെ 11.15ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് ഇന്ത്യൻ സമയം വൈകീട്ട് 6.45ന് കണ്ണൂരിലിറങ്ങി.
എട്ടു ഗർഭിണികൾ ഉൾപ്പെടെ 36 വനിതകൾ, 13 കുട്ടികൾ, 23 രോഗികൾ, തൊഴിൽ വിസ റദ്ദാക്കി നാടു പിടിക്കാൻ കാത്തുനിന്നിരുന്നവർ, സന്ദർശക വിസയുടെ കാലാവധി തീർന്നവർ തുടങ്ങി 180 പേരെയാണ് ഗോ എയർ വിമാനത്തിൽ യാത്രയാക്കിയത്.
വിമാനത്തിലെ മുഴുവൻ യാത്രക്കാരും െഎ.സി.എഫ് വഴി രജിസ്റ്റർ ചെയ്തവരായിരുന്നു. അപേക്ഷകരുടെ ബാഹുല്യം മൂലം രണ്ടാം ഘട്ടം വിമാനം ചാർട്ടർ ചെയ്യുന്നതിനുള്ള നടപടികൾ സംഘടന ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.