കുവൈത്ത് സിറ്റി: ഐ.സി.എഫ് കുവൈത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് മഹാസമ്മേളനം വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടക്കും. വൈകീട്ട് നാലിന് ആരംഭിക്കുന്ന സമ്മേളനം രാത്രി 10 വരെ നീളും. സമ്മേളനത്തിൽ മുഖ്യാതിഥിയായി സംബന്ധിക്കുന്ന കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി കുവൈത്തിലെത്തി. ഐ.സി.എഫ്, ആർ.എസ്.സി, കെ.സി.എഫ് നേതാക്കളും പ്രവർത്തകരും ചേർന്ന് സി. ഫൈസിയെ കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ടിൽ സ്വീകരിച്ചു. അറബ്, മലയാളം, ഉർദു ഭാഷകളിൽ വിവിധ രാജ്യക്കാരായ സംഘങ്ങൾ അവതരിപ്പിക്കുന്ന മദ്ഹ് ഗാനങ്ങളും നഅതുകളും പ്രവാചക കീർത്തന കാവ്യങ്ങളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഐ.സി.എഫ് മദ്റസകളിലെ വിദ്യാർഥികളുടെ ദഫ് പരിപാടികളും മറ്റു കലാപരിപാടികളും അരങ്ങേറും. കാരന്തൂർ മർകസ് ഡയറക്ടർ ജനറലും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി. മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. അറബ് പണ്ഡിതരായ ശെയ്ഖ് മഹ്മൂദ് അബ്ദുൽ ബാരി, ശെയ്ഖ് അബ്ദുൽ റസ്സാഖ് അൽ കമാലി, ഡോക്ടർ അഹ്മദ് അൽ നിസഫ്, ഷൈഖ് സാലിഹ് അൽ രിഫാഈ, സയ്യിദ് ഔസ് ഈസാ ഷഹീൻ തുടങ്ങിയവരും സാംസ്കാരിക രാഷ്ട്രീയ വ്യക്തിത്വങ്ങളും സംബന്ധിക്കും. കുവൈത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും സമ്മേളനത്തിലേക്ക് വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.