കു​വൈ​ത്ത് കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്​​താ​ർ സം​ഗ​മം

സ്​​നേ​ഹ​വി​രു​ന്നൂ​ട്ടി ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഇഫ്താർ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ശറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ നാസർ മശ്ഹൂർ തങ്ങൾ, ഫിമ പ്രസിഡൻറ് സലിം ദേശായി, കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി, കെ.കെ.എം.എ പ്രസിഡൻറ് ഇബ്രാഹിം കുന്നിൽ എന്നിവർ സംസാരിച്ചു.

ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹിമാൻ, മുൻ ജനറൽ സെക്രട്ടറി സിദ്ദിഖ് വലിയകത്ത്, ഉപദേശക സമിതിയംഗങ്ങളായ ബഷീർ ബാത്ത, ടി.ടി. സലിം, പി.വി. ഇബ്രാഹിം, സൈനുദ്ദീൻ കടിഞ്ഞിമൂല, വിവിധ സംഘടന നേതാക്കളും പൗരപ്രമുഖരുമായ കൃഷ്‌ണൻ കടലുണ്ടി, ഡോ. ഹിദായത്തുല്ല, അസ്ലം, ഷൈജിത്, എ.പി. അബ്ദുസ്സലാം, മുസ്തഫ ക്വാളിറ്റി, മധുകുമാർ, റഹ്മാൻ, ഡോ. അഷ്റഫ്, മുഹമ്മദ് റാഫി, അഡ്വ. ബഷീർ, അസീസ് തിക്കോടി എന്നിവർ സംബന്ധിച്ചു. കുടുംബങ്ങളടക്കം ആയിരത്തോളം പേർ സംബന്ധിച്ച പരിപാടിയിൽ ഹുദാ സെൻറർ കെ.എൻ.എം പ്രസിഡൻറ് അബ്ദുൽ നാസ്സർ സുല്ലമി ഉദ്ബോധന പ്രസംഗം നിർവഹിച്ചു.

സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, ഹാരിസ് വള്ളിയോത്ത്, സിറാജ് എരഞ്ഞിക്കൽ, എൻ.കെ. ഖാലിദ് ഹാജി, ശഹീദ് പാട്ടില്ലത്, എൻജിനീയർ മുഷ്താഖ്, ടി.ടി. ഷംസു, ശരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ, വിവിധ ജില്ല മണ്ഡലം ഭാരവാഹികൾ, വൈറ്റ് ഗാർഡ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം.ആർ. നാസർ നന്ദിയും പറഞ്ഞു.

ഐ.ഐ.സി ഫർവാനിയ സോണൽ

കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ ഫർവാനിയ സോണൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കെ.എൻ.എം മർക്കസുദ്ദഅവ സെക്രട്ടറി ടി.പി. ഹുസൈൻ കോയ ബദ്റി‍െൻറ സന്ദേശം വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. റയാൻ നഹ്യാൻ ആരിഫി‍െൻറ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ഷമീം ഒതായി അധ്യക്ഷത വഹിച്ചു.

യൂനുസ് സലീം നന്ദി പറഞ്ഞു. മുർഷിദ് അരീക്കാട് അബ്ദു, അനസ് അയ്യൂബ് ഖാൻ, ആരിഫ്, ഇബ്രാഹിം കൂളിമുട്ടം, നബീൽ തുടങ്ങിയവർ നേതൃത്വം നൽകി.

വയനാട് അസോസിയേഷൻ ഇഫ്താർ 22ന്

കുവൈത്ത് സിറ്റി: കുവൈത്ത് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം ഏപ്രിൽ 22ന് നടക്കും. വൈകീട്ട് 5.15 മുതൽ ഫർവാനിയ മെട്രോ ക്ലിനിക് ഹാളിലാണ് പരിപാടി. അംഗത്വമെടുക്കാനും പുതുക്കാനും സൗകര്യമുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അടൂർ എൻ.ആർ.ഫോറം ഇഫ്താർ

കുവൈത്ത് സിറ്റി: അടൂർ എൻ.ആർ.ഫോറം ഇഫ്താർ സംഗമം വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതൽ മംഗഫ് മെമ്മറീസ് ഹാളിൽ നടക്കും. സംവിധായകൻ നിഷാദ് കാട്ടൂർ മുഖ്യപ്രഭാഷണം നടത്തും.

ഐ.ഐ.സി മംഗഫ് യൂനിറ്റ്

കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ മംഗഫ് യൂനിറ്റ് ഇഫ്താർ നടത്തി. കുടുംബ ബന്ധം എന്ന വിഷയത്തിൽ ടി.പി. ഹുസൈൻ കോയ സംസാരിച്ചു. വീടും കുടുംബവും സമാധാനത്തി‍െൻറ തുരുത്തുകളാവാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

റയാൻ റഫീഖ് ഖിറാഅത്ത് നടത്തി. സഅദ് പുളിക്കൽ സ്വാഗതം പറഞ്ഞു. നാസർ മുട്ടിൽ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽ അസീസ് സലഫി നന്ദി പറഞ്ഞു.

Tags:    
News Summary - Iftar gatherings with love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.