കുവൈത്ത് സിറ്റി: റമദാനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇഫ്താറുകളും റമദാന് കിറ്റു വിതരണവും നടത്തും. അൽ നജാത്ത് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തില്‍ `സാൽവ ഡൈനിങ്' പദ്ധതി ആരംഭിക്കുമെന്ന് സംഘടന വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി വിവിധ ഇടങ്ങളിൽ ഇഫ്താറുകൾ സംഘടിപ്പിക്കും. കൂടാതെ, റമദാന് കിറ്റു വിതരണവും നടത്തുമെന്നും സല്‍വ സകാത് ഡയറക്ടര്‍ താമര്‍ അല്‍ ശുഹൈബ് പറഞ്ഞു.
നിർധന കുടുംബങ്ങൾക്ക് നോമ്പ് കാലം മുഴുവനും ഇഫ്താറുകള്‍ ഒരുക്കാനാണ് തീരുമാനം. പ്രതിദിനം നോമ്പുതുറ വിഭവങ്ങൾ അടങ്ങിയ നൂറുക്കണക്കിന് ഭക്ഷണപാക്കറ്റുകൾ `സാൽവ ഡൈനിങ്ങി'ന്റെ ഭാഗമായി വിതരണം ചെയ്യും. അർഹരിലേക്ക് ഭക്ഷണപ്പൊതി എത്തുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും ചാരിറ്റി അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.