കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ (കെ.കെ.ഐ.സി) അബ്ബാസിയ മദ്റസ പി.ടി.എ, എം.ടി.എ കമ്മിറ്റി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. അബ്ദുറഹ്മാനുബ്നു ഔഫ് മസ്ജിദിൽ നടന്ന ഇഫ്താറിൽ രക്ഷിതാക്കൾ വീടുകളിൽ നിന്ന് ഉണ്ടാക്കിക്കൊണ്ടുവന്ന വിഭവങ്ങളാണ് വിതരണം ചെയ്തത്. പി.ടി.എ പ്രസിഡന്റ് നൗഷാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.കെ.ഐ.സി പ്രസിഡന്റ് പി.എൻ. അബ്ദുലത്തീഫ് മദനി മുഖ്യാതിഥിയായിരുന്നു. മദ്റസ സദർമുദരിസ് സമീർ മദനി, എജുക്കേഷൻ സെക്രട്ടറി ഹാറൂൺ, അസിസ്റ്റന്റ് സെക്രട്ടറി അഷ്റഫ് ഏകരൂൽ എന്നിവർ സംസാരിച്ചു.
കുവൈത്തിൽനിന്ന് മടങ്ങുന്നവരായ അധ്യാപകൻ ഇസ്ഹാഖ് സ്വലാഹി, പി.ടി.എ പ്രസിഡന്റ് നൗഷാദ്, എം.ടി.എ പ്രസിഡന്റ് അനീസ എന്നിവർക്കുള്ള ഉപഹാരം സംഗമത്തിൽ കൈമാറി. നാട്ടിലെ വിസ്ഡം സ്റ്റുഡന്റസ് ഈദ് കിസ്വ പദ്ധതിയിലേക്ക് മദ്റസ വിദ്യാർഥികൾ സ്വരൂപിച്ച സംഖ്യ കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂറിനു വിദ്യാർഥികള്‍ കൈമാറി. സംഗമത്തിൽ മറ്റു മദ്റസ അധ്യാപകർ, ഇസ് ലാഹി സെന്റർ പ്രതിനിധികള്‍, രക്ഷിതാക്കള്‍ എന്നിവർ പങ്കെടുത്തു. നൗഫൽ സ്വലാഹി, അസ്ലം ആലപ്പുഴ എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. സ്റ്റാഫ് സെക്രട്ടറി യാസിർ അൻസാരി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.