കുവൈത്ത് സിറ്റി: കുവൈത്ത് സന്നദ്ധ സംഘടനയായ ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷൻ (ഐ.ഐ.സി.ഒ) ജോർഡനിലെ വിവിധ ഗവർണറേറ്റുകളിൽ ഇഫ്താർ കിറ്റ് വിതരണം ആരംഭിച്ചു.
‘കുവൈത്ത് ഈസ് ബൈ യുവർ സൈഡ്’ എന്ന തലക്കെട്ടിൽ നടന്ന കാമ്പയിനിൽ ജോർഡനിലെ കുവൈത്ത് അംബാസഡർ ഹമദ് അൽ മറിയും പങ്കെടുത്തു. മുസ്ലിംകളെന്ന നിലയിൽ അഭിമാനത്തോടെ ആവശ്യമുള്ളവർക്ക് സഹായം എത്തിക്കാനാണ് കുവൈത്ത് ലക്ഷ്യമിടുന്നതെന്ന് അംബാസഡർ പറഞ്ഞു. ലോകമെമ്പാടുമുള്ള അഭയാർഥികളുടെയും ആവശ്യക്കാരുടെയും മാനുഷിക സാഹചര്യങ്ങളോട് കുവൈത്ത് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി.
ജോർഡൻ അധികൃതരുമായി സഹകരിച്ച് ആസൂത്രണം ചെയ്ത ഐ.ഐ.സി.ഒ കാമ്പയിനിൽ 4,000 സിറിയൻ അഭയാർഥികൾക്കും ജോർഡനിലെ ആവശ്യമുള്ളവർക്കും പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.
സിറിയൻ അഭയാർഥികൾക്കും ജോർഡനിൽ ദുരിതമനുഭവിക്കുന്നവർക്കുമായി കുവൈത്ത് ചെയ്യുന്ന നിരവധി മാനുഷിക, ദുരിതാശ്വാസ പദ്ധതികളിൽ ഒന്നാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.