കുവൈത്ത് സിറ്റി: മേഖലയിലെ ജനങ്ങൾക്കിടയിൽ തീവ്രവാദ,- ഭീകരവാദ ചിന്താഗതികൾ വ്യാപിച്ചുവരുന്ന പശ്ചാത്തലത്തിൽ അത്തരം കാര്യങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ ഇമാമുമാർക്കും മുഅദ്ദിനുകൾക്കും പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഔഖാഫ്- ഇസ്ലാമികകാര്യമന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിൽ മന്ത്രാലയത്തിലെ ഉന്നത സമിതി ജനറൽ സെക്രട്ടറി ഫരീദ് ഇമാദിയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
ഓരോ ഗവർണറേറ്റുകളിലെയും മസ്ജിദ് കാര്യാലയങ്ങളുമായി ബന്ധപ്പെട്ട് വർക്ഷോപ്പുകൾ, സിമ്പോസിയങ്ങൾ, സെമിനാറുകൾ എന്നീ പരിപാടികൾ ഇമാമുമാർക്കായി സംഘടിപ്പിക്കും. ആളുകളിൽനിന്ന് തീവ്രവാദ ചിന്ത ഇല്ലാതാക്കി മിതവാദത്തിലേക്ക് അവരെ നയിക്കാനാവശ്യമായ അറിവും യോഗ്യതയും ഇമാമുമാർക്ക് പകർന്ന് നൽകും. ജുമുഅ പ്രഭാഷണങ്ങളിലും പള്ളികളിൽനടക്കുന്ന ആത്മീയ ക്ലാസുകളിലും തീവ്രവാദ ചിന്താഗതിക്കെതിരെ ജനങ്ങളെ ഉദ്ബോധിപ്പിക്കാൻ ഇമാമുമാർക്ക് സാധിക്കണമെന്ന് ഫരീദ് ഇമാദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.