കുവൈത്ത് സിറ്റി: അനാശ്യാസ പ്രവർത്തനത്തിൽ ഏർപ്പെട്ട 27 പെൺകുട്ടികളെ അറസ്റ്റുചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധനക്കിടെയാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഇവരെ അറസ്റ്റു ചെയ്തത്. വിവിധ പ്രദേശങ്ങളിൽ പണത്തിന് പകരമായി അപ്പാർട്ട്‌മെന്റുകൾക്കുള്ളിൽ അധാർമിക പ്രവൃത്തികളിൽ ഏർപ്പെട്ടവരാണ് ഇവരെന്ന് അധികൃതർ അറിയിച്ചു. നിയമലംഘകരെയും അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്നും അറിയിച്ചു. പിടിയിലായവരെ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടതിന് മഹ്ബൂലയിൽ ആഴ്ചകൾക്കമുമ്പ് ഏഴു പ്രവാസികൾ അറസ്റ്റിലായിരുന്നു. മൂന്നു പുരുഷന്മാരും നാലു സ്ത്രീകളുമാണ് അന്ന് പിടിയിലായത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ കീഴിലുള്ള പൊതു ധാർമിക സംരക്ഷണ വകുപ്പും വ്യക്തികളെ കടത്തുന്നത് തടയുന്ന വകുപ്പും അനാശാസ്യപ്രവർത്തനങ്ങൾ നടക്കുന്നതായ വിവരത്തെ തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.