കസാകിസ്​താനിൽനിന്ന്​ പക്ഷി ഉൽപന്ന ഇറക്കുമതി വിലക്കി

കുവൈത്ത്​ സിറ്റി: കസാകിതാനിൽനിന്നുള്ള പക്ഷി ഉൽപന്ന ഇറക്കുമതി വിലക്കി കുവൈത്ത്​. പക്ഷിപ്പനി റിപ്പോർട്ട്​ ചെയ്​തതി​െൻറ അടിസ്ഥാനത്തിലാണ്​ ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം വിലക്ക്​ ഏർപ്പെടുത്തിയത്​.

പുതിയതും ശീതീകരിച്ചതുമായ മാംസങ്ങൾക്കും മുട്ടക്കും വിലക്ക്​ ബാധകമാണ്​. അതേസമയം, 70 ഡിഗ്രി സെൽഷ്യസിന്​ മുകളിൽ ഉൗഷ്​മാവിൽ വേവിച്ച ഉൽപന്നങ്ങൾക്ക്​ ഇളവുണ്ട്​.

ഇറക്കുമതി ചെയ്യുന്ന പക്ഷി ഉൽപന്നങ്ങളിൽ രോഗാണുബാധ കണ്ടെത്തിയാൽ തിരിച്ചയക്കുന്നതിനുള്ള ചെലവ്​ ഇറക്കുമതി ചെയ്യുന്നയാൾ വഹിക്കേണ്ടി വരുമെന്ന്​ കാർഷിക, മത്സ്യവിഭവ അതോറിറ്റി വ്യക്​തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.