ആറ്​ രാജ്യങ്ങളിൽനിന്ന്​ പക്ഷി ഇറക്കുമതി വിലക്ക്​ നീക്കി

കുവൈത്ത്​ സിറ്റി: ആറ്​ യൂറോപ്യൻ രാജ്യങ്ങളിൽനിന്ന്​ ഏർപ്പെടുത്തിയിരുന്ന പക്ഷി ഇറക്കുമതി വിലക്ക്​ നീക്കി. ഡെന്മാർക്ക്​, ജർമനി, ബെൽജിയം, റുമേനിയ, ചെക്ക്​ റിപ്പബ്ലിക്​, നെതർലൻഡ്സ്​​ എന്നീ രാജ്യങ്ങളിൽനിന്ന്​ പക്ഷി ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക്​ ഏർപ്പെടുത്തിയിരുന്ന വിലക്കാണ്​ കാർഷിക, മത്സ്യവിഭവ അതോറിറ്റി നീക്കം ചെയ്തത്. പക്ഷിപ്പനിയില്‍ നിന്നും ഇൗ രാജ്യങ്ങൾ മുക്​തി നേടി എന്ന് കണ്ടതിനെ തുടര്‍ന്നാണ് നിരോധനം നീക്കിയത്. മുട്ട, ഫ്രഷ്, ചിൽഡ്, ഫ്രോസന്‍, തുടങ്ങിയ എല്ലാവിധ ഇനങ്ങളിലും ഏര്‍പ്പെടുത്തിയ വിലക്ക്​ പിൻവലിച്ചു. നേരത്തേ ഇൗ രാജ്യങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട്​ ചെയ്​തതി​െൻറ അടിസ്ഥാനത്തിലാണ്​ ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം വിലക്ക്​ ഏർപ്പെടുത്തിയത്​. ഇറക്കുമതി ചെയ്യുന്ന പക്ഷി ഉൽപന്നങ്ങളിൽ രോഗാണുബാധ കണ്ടെത്തിയാൽ തിരിച്ചയക്കുന്നതിനുള്ള ചെലവ്​ ഇറക്കുമതി ചെയ്യുന്നയാൾ വഹിക്കേണ്ടി വരുമെന്ന്​ അധികൃതർ വ്യക്​തമാക്കി.

Tags:    
News Summary - Imports of birds from six countries have been lifted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.