കുവൈത്ത് സിറ്റി: ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് വാണിജ്യ വ്യവസായ മന്ത്രാലയം 16 കടകൾ പൂട്ടിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഫഹാഹീൽ, അൽ അഖില, അബു അൽ ഹസനിയ, അൽ മംഗഫ്, അൽ ഖുറൈൻ മാർക്കറ്റുകളിലെ നിരവധി കടകളിൽ പരിശോധന നടന്നു. വഞ്ചന, ഉയർന്ന വില, രാജ്യത്തിന്റെ വാണിജ്യ തീരുമാനങ്ങളുടെയും നിയമങ്ങളുടെയും ലംഘനം എന്നിവ ശ്രദ്ധയിൽപെട്ടതായി റിപ്പോർട്ടിൽ പറയുന്നു. നിയമലംഘകർക്കെതിരായ നടപടി പൂർത്തിയാക്കി. കടകൾ മന്ത്രാലയ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തുടർച്ചയായ പരിശോധനകൾ നടത്തുമെന്ന് എമർജൻസി ടീം അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.