കുവൈത്ത് സിറ്റി: കുവൈത്തിൽ റെസ്റ്റാറൻറുകളിൽ ഇരുന്ന് കഴിക്കാനുള്ള അനുമതി റദ്ദാക്കുന്നു. ഫെബ്രുവരി 24 ബുധനാഴ്ച മുതലാണ് ഉത്തരവിന് പ്രാബല്യം. തിങ്കളാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്.
ഷോപ്പിങ് മാളുകൾക്കുള്ളിലെ റെസ്റ്റാറൻറുകൾക്കും കഫെകൾക്കും ഉത്തരവ് ബാധകമാണ്. നിലവിൽ രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ മാത്രമാണ് ഇരുന്ന് കഴിക്കാൻ വിലക്കുണ്ടായിരുന്നത്.
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. കർഫ്യൂ നടപ്പാക്കണമെന്ന ആരോഗ്യ അധികൃതരുടെ ശിപാർശ മന്ത്രിസഭ അംഗീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.