കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാർക്ക് റേഷൻകാർഡ് വഴി നൽകിവരുന്ന ശീതീകരിച്ച കോഴിയിറച്ചിയുടെ അളവ് മന്ത്രാലയം വർധിപ്പിച്ചു. വിപണിയിൽ കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ഒരാൾക്ക് മൂന്നുകിലോ കോഴിയിറച്ചി വീതം നൽകാൻ മന്ത്രാലയം തീരുമാനിച്ചത്. നേരത്തേ ഒരാൾക്ക് രണ്ടു കിലോ വീതമായിരുന്നു റേഷൻ വഴി നൽകിയിരുന്നത്.
കുവൈത്ത് പൗരന്മാര്‍ക്ക് കോഴി ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനുള്ള അധിക ചെലവ് വാണിജ്യമന്ത്രാലയമാണ് വഹിക്കുന്നത്. അതിനിടെ രാജ്യത്ത് കോഴിയിറച്ചി ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് മുന്നണിപ്പോരാളികൾക്ക് നൽകി വരുന്ന സൗജന്യ റേഷനിൽനിന്ന് കോഴിയിറച്ചി ഒഴിവാക്കുന്നത് സംബന്ധിച്ചും ചർച്ച നടക്കുന്നുണ്ട്. മാർച്ച് മുതലാണ് കുവൈത്തിൽ കോവിഡ് മുന്നണിപ്പോരാളികൾക്കുള്ള സൗജന്യ റേഷൻ വിതരണം ആരംഭിച്ചത്. വിദേശികളായ ജീവനക്കാർക്കായി രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് അഞ്ചു സ്ഥലങ്ങൾ റേഷൻ വിതരണത്തിനായി നിശ്ചയിച്ചിട്ടുണ്ട്.
അരി പഞ്ചസാര പരിപ്പ് , പാൽപ്പൊടി, ഭക്ഷ്യഎണ്ണ, ടൊമാറ്റോ പേസ്റ്റ്, ചിക്കൻ എന്നിവയാണ് റേഷൻ കിറ്റിൽ ഉണ്ടാവുക. അതിനിടെയാണ് ആഗോള സാഹചര്യങ്ങൾ കാരണം അപ്രതീക്ഷിതമായി കോഴിക്ഷാമം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.