ഇന്ത്യ, കുവൈത്ത് സൗരോർജ ഫോറം സംഘടിപ്പിച്ചുകുവൈത്ത് സിറ്റി: ബദൽ ഉൗർജ മേഖലയിൽ ഇന്ത്യയും കുവൈത്തും തമ്മിൽ സഹകരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ, കുവൈത്ത് സോളാർ എനർജി ഫോറം സംഘടിപ്പിച്ചു. കോൺഫെഡറേഷൻ ഒാഫ് ഇന്ത്യൻ ഇൻഡസ്ട്രി, ഇന്ത്യൻ ബിസിനസ് നെറ്റ്വർക്ക് കുവൈത്ത് എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.
'ഇന്ത്യ, കുവൈത്ത് സൗരോർജ സഹകരണത്തിെൻറ സമ്പൂർണ സാധ്യതകൾ തുറക്കുന്നു' തലക്കെട്ടിൽ ചർച്ചയും നടന്നു. എംബസി ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടി അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു.
ഭാവി മുൻകൂട്ടിക്കണ്ടാണ് ഇരു രാജ്യങ്ങളും ബദൽ ഉൗർജ മേഖലയിലെ സഹകരണത്തിെൻറ സാധ്യതകൾ തേടുന്നതെന്ന് അംബാസഡർ പറഞ്ഞു.
ഇൻറർനാഷനൽ സോളാർ അലയൻസ് ഡയറക്ടർ ജനറൽ ഡോ. അജയ് മാത്തൂർ മുഖ്യപ്രഭാഷണം നടത്തി. കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെൻറ് ഒാഫ് സയൻസസ് സ്ട്രാറ്റജിക് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അൽ റമദാൻ, സി.െഎ.െഎ നാഷനൽ കമ്മിറ്റി വൈസ് ചെയർമാൻ പരാഗ് ശർമ, പുനരുപയോഗ ഉൗർജ മന്ത്രാലയം ഉപദേഷ്ടാവ് അരുൺകുമാർ ത്രിപാഠി, കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ പുനരുപയോഗ ഉൗർജ പ്രോഗ്രാം മാനേജർ ഡോ. അയ്മൻ അൽ ഖത്താൻ, നരീന്ദർ മോഹൻ ഗുപ്ത, ഡോ. മുഹമ്മദ് സാദിഖി, സരൺഷ് റോയ്, യാസർ അബ്ദുൽ കരീം, രവി വർമ, പ്രതിക് ദേശായി തുടങ്ങിയവർ പാനൽ ചർച്ചയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.