കുവൈത്ത് സിറ്റി: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈത്ത് അന്തരിച്ച അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ അനുസ്മരണം സംഘടിപ്പിച്ചു.ഒാൺലൈനായി നടത്തിയ പരിപാടിയിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ് സംബന്ധിച്ചു. െഎ.ഡി.എഫ് പ്രസിഡൻറ് ഡോ. അമീർ അഹ്മദ് അധ്യക്ഷത വഹിച്ചു.
അമീർ എന്ന നിലയിൽ അദ്ദേഹത്തിെൻറ സംഭാവനകളും സംഘടനയുടെ വാർഷിക പരിപാടിയുടെ രക്ഷാധികാരിയായതും അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യയും കുവൈത്തും തമ്മിൽ ഉൗഷ്മള ബന്ധം നിലനിർത്തുന്നതിൽ ശൈഖ് സബാഹ് പ്രത്യേക താൽപര്യമെടുത്തത് അംബാസഡർ ചൂണ്ടിക്കാട്ടി.ഇന്ത്യൻ സർക്കാർ ഒക്ടോബർ നാലിന് പ്രഖ്യാപിച്ച ദുഃഖാചരണത്തിൽ എംബസിയും പങ്കുചേരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ അമീറിന് കീഴിലും ഇന്ത്യയുമായി ഉൗഷ്മള ബന്ധം നിലനിർത്താൻ കഴിയെട്ടയെന്ന് അദ്ദേഹം ആശംസിച്ചു.
ശൈഖ് സബാഹിെൻറ ജീവിതത്തിലൂടെ കടന്നുപോവുന്ന പവർപോയൻറ് പ്രസേൻറഷൻ ഡോ. അനില ആൽബർട്ട് അവതരിപ്പിച്ചു. ഡോ. ജഗന്നാഥ് അനുശോചന സന്ദേശം വായിച്ചു. ഡോ. രമേശ് പണ്ഡിത, ഡോ. റിയാസ് ഖാൻ, ഡോ. വിനോദ് ഗ്രോവർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.