കുവൈത്ത് സിറ്റി: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം (ഐ.ഡി.എഫ്) വാർഷിക പൊതുയോഗം രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഡോ. ദിവാകര ചളുവയ്യ (പ്രസി), സമീർ ഹുമദ്, ഡോ. അനന്തപ്രിയ (വൈസ് പ്രസി), ഡോ. തോമസ് കോശി ജോർജ് (ജന. സെക്ര), ഡോ. അശോക് ദേബ് (ജോ. ജന. സെക്ര), ഡോ. സണ്ണി ജോസഫ് വർഗീസ് (ട്രഷ), ഡോ. ജിബിൻ ജോൺ തോമസ് (ജോ. ട്രഷ), ഡോ. പൂജ ചോദങ്കർ (കൾചറൽ സെക്ര), ഡോ. ഫാബിഷ നിദാൽ (ജോ. കൾചറൽ സെക്ര), ഡോ. സയ്യിദ് റഹ്മാൻ (സെക്രട്ടറി, കമ്യൂണിറ്റി സർവിസ്), ഡോ. രായവരും രഘുനന്ദം (ജോ. സെക്രട്ടറി കമ്യൂണിറ്റി സർവിസസ്), ഡോ. ഇംതിയാസ് നവാസ് (മെംബർഷിപ് സെക്ര), ഡോ. മുഹമ്മദ് ഉമർ (ജോ. മെംബർഷിപ് സെക്ര), ഡോ. ആദിത്യ റെയ്ന (കമ്യൂണിക്കേഷൻ സെക്ര), ഡോ. പിയൂഷ് ബഫ്ന (ജോ. കമ്യൂണിക്കേഷൻ സെക്ര) എന്നിവരാണ് പുതിയ ഭാരവാഹികൾ.
സ്ഥാനമൊഴിഞ്ഞ ഭാരവാഹികളെയും മുൻ പ്രസിഡന്റുമാരെയും പരമ്പരാഗത രീതിയിൽ ആദരിച്ചു.
ഐ.ഡി.എഫ് അംഗങ്ങളും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും റാഫിൽ നറുക്കെടുപ്പും നടന്നു.
2004ൽ സ്ഥാപിതമായ ഐ.ഡി.എഫ്, കുവൈത്ത് മെഡിക്കൽ അസോസിയേഷനുമായി (കെ.എം.എ) അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഫോറത്തിൽ 500ലധികം ഇന്ത്യൻ ഡോക്ടർമാർ അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.