കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യൻ ഭരണഘടന ദിനം ആഘോഷിച്ചു. ഏറ്റവും സവിശേഷമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും നൂറുകണക്കിനു വർഷങ്ങളായി അടിച്ചമർത്തലും അടിമത്തവും അനുഭവിച്ച ഇന്ത്യയെ പ്രധാന ശക്തിയായി വീണ്ടും ഉയർത്തിക്കൊണ്ടുവന്ന ചട്ടക്കൂടാണ് ഇതെന്നും അംബാസഡർ സിബി ജോർജ് പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം നവംബർ 26 നമ്മുടെ ഭരണഘടനയുടെ ചട്ടക്കൂടുകളെ സ്മരിക്കാനും ബഹുമാനിക്കാനുമുള്ള അവസരമാണ്. പ്രത്യേകിച്ച് ഇന്ത്യൻ ഭരണഘടനയുടെ പിതാവ് ഡോ. അംബേദ്കറെ സ്മരിക്കാൻ ഇൗ അവസരം ഉപയോഗപ്പെടുത്തുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സന്ദേശം നൽകുന്ന വിഡിയോ പ്രദർശിപ്പിച്ചു.
ഇന്ത്യയുടെ ഭരണഘടനയുടെ നിർമാണത്തെക്കുറിച്ചുള്ള ഒരാഴ്ച നീളുന്ന ഫോട്ടോ എക്സിബിഷൻ എംബസിയിൽ ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം ആളുകൾ മാത്രമാണ് എംബസി അങ്കണത്തിൽ പരിപാടിയിൽ സംബന്ധിച്ചത്. ബാക്കി ഇന്ത്യൻ സമൂഹത്തിന് ഒാൺലൈനായി വീക്ഷിക്കാൻ അവസരമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.