കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഫെബ്രുവരി 23ന് വൈകീട്ട് 6.30 മുതൽ നടത്തും. ഇന്ത്യൻ അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും. കോവിഡ് പശ്ചാത്തലത്തിൽ ഇൗ മാസത്തെ ഒാപൺ ഹൗസ് ഒാൺലൈനായാണ് നടത്തുന്നത്.
എല്ലാ ഇന്ത്യക്കാർക്കും ഒാൺലൈനായി പെങ്കടുക്കാവുന്നതാണ്. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ െഎഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം community.kuwait@mea.gov.in എന്ന ഇ–മെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്. 951 3534 6204 എന്ന സൂം െഎഡിയിൽ 559379 എന്ന പാസ്കോഡ് ഉപയോഗിച്ച് പരിപാടിയിൽ പെങ്കടുക്കാം.
ചോദ്യോത്തര സെഷൻ ഒഴികെയുള്ള ഭാഗങ്ങൾ എംബസിയുടെ ഫേസ്ബുക്ക് പേജിലൂടെ സംപ്രേഷണം ചെയ്യുമെന്ന് എംബസി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.