കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ അടുത്ത ഒാപൺ ഹൗസ് സെപ്റ്റംബർ 29നു വൈകീട്ട് 3.30നു നടക്കും. ഒാൺലൈൻ ഒാപൺ ഹൗസിന് അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും. 'ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെൻറ്' എന്നതാണ് പ്രധാന ചർച്ച വിഷയം. അന്വേഷണങ്ങൾക്ക് അംബാസഡർ മറുപടി പറയും. സൂം ആപ്ലിക്കേഷനിൽ 98021829931 എന്ന െഎഡിയിൽ 786366 എന്ന പാസ്കോഡ് ഉപയോഗിച്ച് കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും പെങ്കടുക്കാവുന്നതാണ്.
പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ െഎഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം community.kuwait@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്. നേരിട്ടുള്ള ആശയവിനിമയ ഘട്ടം ഒഴികെ ഭാഗങ്ങൾ എംബസിയുടെ https://m.facebook.com/indianembassykuwait/ എന്ന ഫേസ്ബുക്ക്പേജിലൂടെയും കാണാം. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ അവസരമൊരുക്കാനാണ് ഒാപൺ ഹൗസ് ആരംഭിച്ചത്. എംബസി ഒാഡിറ്റോറിയത്തിൽ പ്രതിവാരം നടത്തിയിരുന്ന ഒാപൺ ഹൗസ് കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ സെപ്റ്റംബർ ആദ്യം നിർത്തിവെച്ചിരുന്നു. കോവിഡ് പ്രതിസന്ധി നീളുന്ന സാഹചര്യത്തിൽ പിന്നീട് ഒാൺലൈനായി പുനരാരംഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.