കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി ഒാപൺ ഹൗസ് ബുധനാഴ്ച നടത്തും. വൈകീട്ട് 3.30ന് എംബസി ഒാഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യക്കാർക്ക് നേരിട്ട് പെങ്കടുക്കാൻ അവസരമുണ്ട്. മാസങ്ങളിൽ ഒാൺലൈനായി നടത്തിയ ഒാപൺ ഹൗസിൽ രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസം മുതലാണ് നേരിട്ട് പെങ്കടുക്കാൻ അവസരമൊരുക്കിയത്. പ്രവാസികൾക്കുള്ള സർക്കാർ പദ്ധതികൾ, എംബസിയുടെ ഇടനിലക്കാർ ചമയുന്നവർ എന്നീ പ്രധാന വിഷയങ്ങളാണ് ഒക്ടോബറിൽ ചർച്ച ചെയ്യുന്നത്. ഒാപൺ ഹൗസിന് അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും. രണ്ട് ഡോസ് വാക്സിൻ എടുത്ത ഇന്ത്യക്കാർക്ക് community.kuwait@mea.gov.in എന്ന വിലാസത്തിൽ ഇ-മെയിൽ അയച്ച് രജിസ്റ്റർ ചെയ്ത് പെങ്കടുക്കാം. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ െഎഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം community.kuwait@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്. ഒാപൺ ഹൗസ് ഒാൺലൈനായി കാണിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ സമൂഹത്തിനായി സന്നദ്ധ സേവനം ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുള്ളവർ നേരിട്ട് എത്തണമെന്ന് എംബസി വാർത്തക്കുറിപ്പിൽ അഭ്യർഥിച്ചു. ഇവരും community.kuwait@mea.gov.in എന്ന ഇ- മെയിൽ വിലാസത്തിൽ പേര് അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.