ഇന്ത്യൻ സ്‌കൂൾ ഓഫ് എക്‌സലൻസിൽ ഗാന്ധിജയന്തി ആഘോഷഭാഗമായി സംഘടിപ്പിച്ച കലാപരിപാടികൾ

ഇന്ത്യൻ സ്‌കൂൾ ഓഫ് എക്‌സലൻസ് ഗാന്ധി ജയന്തി ആഘോഷിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യൻ സ്‌കൂൾ ഓഫ് എക്‌സലൻസ് മഹാത്മാ ഗാന്ധിയുടെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡയറക്ടർ ഷേർളി ഡെന്നീസ് ഉദ്ഘാടനം ചെയ്തു.



അഹിംസയിലൂന്നിയ സമരമാർഗങ്ങളിലൂടെ സ്വതന്ത്ര ഇന്ത്യക്കുവേണ്ടിയുള്ള മഹാത്മയുടെ പോരാട്ടം എപ്പോഴും ഓർമിക്കണമെന്ന് അവർ വിദ്യാർഥികളോട് അഭ്യർഥിച്ചു. വൈസ് പ്രിൻസിപ്പൽ ബിസ്മിത ഷംസുദ്ദീൻ, പ്രൈമറി സൂപ്പർ വൈസർ പ്രിയ മേഘ്നേശ്വരൻ, കെ.ജി സൂപ്പർവൈസർ നിഷ പരക്കോത്ത് എന്നിവർ ബാപ്പുജിയുടെ ഛായാചിത്രത്തിനു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

Tags:    
News Summary - Indian School of Excellence celebrated Gandhi Jayanti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.