1.ഇന്ത്യൻ എംബസിയിൽ അംബാസഡർ ഡോ.ആദർശ് സ്വൈക ദേശീയപതാക ഉയർത്തുന്നു 2. ഇന്ത്യൻ എംബസിയിൽ സ്വാത​ന്ത്ര്യദിന ചടങ്ങുകൾ വീക്ഷിക്കുന്നവർ

ആഹ്ലാദനിറവിൽ; സ്വാത​ന്ത്ര്യദിനം ആഘോഷിച്ച് കുവൈത്തിലെ ഇന്ത്യക്കാർ

കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കാളികളായി കുവൈത്തിലെ ഇന്ത്യന്‍ സമൂഹം. വിവിധ സംഘടനകൾക്കു കീഴിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു. കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഔദ്യോഗിക ആഘോഷപരിപാടികൾ നടന്നു.

രാവിലെ 7.30 ന് ആരംഭിച്ച ചടങ്ങുകൾക്ക് അംബാസഡർ ഡോ.ആദർശ് സ്വൈക നേതൃത്വം നൽകി. ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഡോ.ആദര്‍ശ് സ്വൈക ദേശീയ പതാക ഉയര്‍ത്തി. തുടർന്ന് രാഷ്ട്രപതിയുടെ സന്ദേശം വായിച്ചുകേൾപ്പിച്ചു. കുവൈത്ത് ഭരണനേതൃത്വത്തിന് നന്ദി അറിയിച്ച അംബാസഡർ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു.

കൊടും ചൂടിലും സ്വാതന്ത്ര്യദിനാഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഓണ്‍ലൈന്‍ വഴി നേരത്തേ രജിസ്റ്റര്‍ ചെയ്ത നൂറുക്കണക്കിന് ഇന്ത്യന്‍ പ്രവാസികളും, കുവൈത്തിലെ വിവിധ മേഖലകളില്‍നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

Tags:    
News Summary - Indians in Kuwait celebrating Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.