കുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സൈക്കളോജിക്കൽ, സോഷ്യൽ വർക്കർ തസ്തികയിൽ സ്വദേശവത്കരണം നടപ്പാക്കാൻ നിർദേശം. സിവിൽ സർവിസ് കമീഷൻ ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകി. നേരേത്ത ആവശ്യമായ സ്വദേശികൾ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി സ്വദേശിവത്കരണത്തിൽ പ്രത്യേക ഇളവ് നൽകിയ തസ്തികകളായിരുന്നു ഇവ. ഇപ്പോൾ കുവൈത്തി തൊഴിലാളികളുടെ ക്ഷാമം ഇല്ലെന്നും സ്വദേശിവത്കരണത്തിന് പ്രായോഗിക നടപടികൾ സ്വീകരിക്കണമെന്നും സിവിൽ സർവിസ് കമീഷൻ നിർദേശിച്ചു.
ഒഴിവാക്കേണ്ട 131 പേരുടെ പട്ടിക തയാറാക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശിച്ചിട്ടുണ്ട്. പൊതുമേഖലയിലെ വിദേശിനിയമനവുമായി ബന്ധപ്പെട്ട് ചില സർക്കാർ വകുപ്പുകൾക്ക് നൽകിയ ഇളവ് അവസാനിപ്പിക്കണമെന്ന് പാർലമെൻറിൽ ശക്തമായ വാദമുണ്ട്. പ്രധാനമായി വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങളാണ് യോഗ്യരായ സ്വദേശികളെ ലഭിക്കുന്നിെല്ലന്ന് ചൂണ്ടിക്കാട്ടി ഇളവ് തേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.