കുവൈത്ത് സിറ്റി: കുവൈത്ത് നാർകോട്ടിക് കൺട്രോൾ വകുപ്പിന് അന്താരാഷ്ട്ര അവാര്‍ഡ്. മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർകോട്ടിക് കൺട്രോൾ അവാര്‍ഡിന് അര്‍ഹരായത്. ജോർഡനിലെ അമ്മാനില്‍ നടന്ന ഡ്രഗ് കൺട്രോൾ സർവിസസ് മേധാവികൾക്കായുള്ള 37ാമത് അറബ് കോൺഫറൻസില്‍, ജോർഡന് ആഭ്യന്തര മന്ത്രി മസെൻ അബ്ദുല്ല അൽ ഫുരിയ, കുവൈത്ത് നാർകോട്ടിക് കൺട്രോൾ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കബസാർഡിന് ഷീൽഡും പ്രശംസാപത്രവും സമ്മാനിച്ചു.
മയക്കുമരുന്ന് കടത്തുകാരിൽനിന്ന് കടുത്ത വെല്ലുവിളിയാണ് കുവൈത്ത് നേരിടുന്നത്. ഇതിനെ മറികടക്കാൻ ലഹരിക്കെതിരെ ശക്തമായ പോരാട്ടം രാജ്യത്ത് നടന്നുവരുകയാണ്. രാജ്യത്തേക്ക് ലഹരി എത്തിക്കുന്നവരെയും ഉപയോഗിക്കുന്നവരെയും വിൽപന നടത്തുന്നവരെയും പിടികൂടാൻ പരിശോധന ശക്തമാണ്. ആഴ്ചകളും മാസങ്ങളും വലവിരിച്ച് നടത്തുന്ന പരിശ്രമത്തിലാണ് ലഹരിസംഘത്തെ പിടികൂടുന്നത്. പിടിയിലാകുന്നവർക്കെതിരെ കനത്ത ശിക്ഷയും നടപ്പാക്കുന്നുണ്ട്. ലഹരിമാഫിയയെ നേരിടാൻ പൊതുജനങ്ങളുടെ സഹായവും അധികൃതർ തേടുന്നുണ്ട്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്നവർക്ക് എമർജൻസി ഫോണിലും (112) മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷന്റെ ഹോട്ട്ലൈനിലും (1884141) അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.