കുവൈത്ത് സിറ്റി: കുവൈത്ത് റഷ്യയുമായി ജുഡീഷ്യൽ, നിയമ സഹകരണത്തിനുള്ള രണ്ട് കരാറുകളിൽ ഒപ്പുവെച്ചു. റഷ്യൻ നഗരമായ സെന്റ് പീറ്റേഴ്സ്ബർഗ് ആതിഥേയത്വം വഹിച്ച 12ാമത് ഇന്റർനാഷനൽ ലീഗൽ ഫോറത്തിൽ വെച്ച് കുവൈത്ത് നീതിന്യായ, ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രി ഡോ. മുഹമ്മദ് അൽ വാസ്മിയും റഷ്യൻ നീതിന്യായ മന്ത്രി കോൺസ്റ്റാന്റിൻ ചുയ്ചെങ്കോയുമാണ് കരാറുകളിൽ ഒപ്പുവെച്ചത്.
രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് അടിവരയിടുന്നതാണ് കരാറെന്ന് കുവൈത്ത് നീതിന്യായ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ ഫലപ്രദമായ സഹകരണം സ്ഥാപിക്കുകയാണ് കരാറിലൂടെ ലക്ഷ്യമെന്നും സൂചിപ്പിച്ചു. കുറ്റവാളികളെ കൈമാറുന്നതിനുള്ള നടപടിക്രമ നിബന്ധനകൾ, അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി പ്രോസിക്യൂഷൻ നിയന്ത്രണങ്ങൾ എന്നിവ കരാറിൽ ഉൾപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.