ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ യോ​ഗ ദി​നാ​ച​ര​ണ​ത്തി​ൽ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക

ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ യോ​ഗ ദി​നാ​ച​ര​ണം

കു​വൈ​ത്ത് സി​റ്റി: പ​ത്താ​മ​ത് അ​ന്താ​രാ​ഷ്‌​ട്ര യോ​ഗ ദി​നാ​ച​ര​ണം കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലും ആ​ച​രി​ച്ചു. യോ​ഗ പ​രി​ശീ​ല​ക​രും ന​യ​ത​ന്ത്ര സേ​നാം​ഗ​ങ്ങ​ളും കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​ക്കി​ടെ മം​ഗ​ഫ് തീ​പി​ടി​ത്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് മൗ​ന​പൂ​ർ​വം ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

കു​വൈ​ത്തി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള യോ​ഗ പ​രി​ശീ​ല​ക​രും വി​ദ്യാ​ർ​ഥി​ക​ളും യോ​ഗ പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വെ​ച്ചു. കു​വൈ​ത്തി​ലു​ട​നീ​ളം ന​ട​ന്ന യോ​ഗ ഇ​വ​ന്‍റി​ന്‍റെ​യും ക​ർ​ട്ട​ൻ റൈ​സ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​വ​ർ​ക്കു​ള്ള പ്ര​ശം​സ പ​ത്ര​ങ്ങ​ളും ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക പ്ര​ശം​സാ​പ​ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - International Yoga Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.