കുവൈത്ത് സിറ്റി: ഖത്തറിൽ നടക്കുന്ന എക്സ്പോ-2023 ഉദ്ഘാടന ചടങ്ങിലേക്ക് കുവൈത്ത് അമീറിന് ക്ഷണം. എക്സ്പോയിലേക്കു ക്ഷണിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കത്തയച്ചു.
തിങ്കളാഴ്ച ബയാൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ കുവൈത്തിലെ ഖത്തർ അംബാസഡർ അലി അൽ മഹ്മൂദ് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ക്ഷണക്കത്ത് കൈമാറി.
കൂടിക്കാഴ്ചയിൽ കിരീടാവകാശി ദിവാൻ മേധാവി ശൈഖ് അഹമ്മദ് അബ്ദുല്ല അസ്സബാഹ്, അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, അമീരി ദിവാന്റെ അണ്ടർ സെക്രട്ടറിയും അമീറിന്റെ ഓഫിസ് ഡയറക്ടറുമായ അഹ്മദ് അൽ ഫഹദ്, കിരീടാവകാശി ഓഫിസ് ഡയറക്ടർ ജമാൽ അൽ തെയാബ്, കിരീടാവകാശിയുടെ വിദേശകാര്യ അണ്ടർ സെക്രട്ടറി ദിവാൻ മാസെൻ അൽ എസ്സ എന്നിവരും പങ്കെടുത്തു. ‘ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’ എന്ന പ്രമേയത്തിലാണ് മിഡിലീസ്റ്റിലെ ആദ്യ ഹോർട്ടി കൾചറൽ എക്സിബിഷന് ഖത്തർ വേദി ഒരുക്കുന്നത്. അടുത്ത മാസം ആദ്യമാണ് ഉദ്ഘാടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.