കുവൈത്ത് സിറ്റി: സിറിയൻ തലസ്ഥാനമായ ഡമസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെയുണ്ടായ ഇസ്രായേൽ മിസൈൽ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇത്തരം ആക്രമണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മേഖലയുടെ സുസ്ഥിരതയും സുരക്ഷിതത്വവും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്താനും ഉത്തരവാദിത്തം നിർവഹിക്കാനും വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ഡമസ്കസിലെ മെസെഹ് അടുത്തുള്ള ഇറാനിയൻ കോൺസുലേറ്റ് കെട്ടിടത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയതിട്ടുണ്ട്. കൊല്ലപ്പെട്ടവരെല്ലാം സൈനികരാണ്.
കൊല്ലപ്പെട്ടവരിൽ ഇറാൻ റെവലൂഷനറി ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റേസ സഹദിയും മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ മുഹമ്മദ് ഹാജി റഹീമിയും മറ്റു അഞ്ച് അംഗങ്ങളും ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ കെട്ടിടം പൂർണമായി തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.