കുവൈത്ത് സിറ്റി: മൂന്ന് പതിറ്റാണ്ട് മുമ്പ് 1990 ആഗസ്റ്റ് രണ്ടിനാണ് സദ്ദാം ഹുസൈന്റെ സൈന്യം രാജ്യത്തേക്ക് ഇരച്ചുകയറിയത്. വർഷങ്ങൾക്കിപ്പുറവും അധിനിവേശത്തിന്റെ നീറുന്ന കാലം മിക്കവരുടെയും ഓർമയിലുണ്ട്. ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും ദുരിതം അനുഭവിച്ചു. വെടിയൊച്ചകളുടെയും പലായനങ്ങളുടെയും ദിനങ്ങൾ. മരണം മുന്നിൽ കണ്ട ആ ദിവസങ്ങൾ പ്രവാസികളുടെ മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല.
അധിനിവേശം അവസാനിപ്പിച്ച് ഇറാഖ് മടങ്ങിയെങ്കിലും മാസങ്ങൾ പിന്നെയും കത്തിനിന്ന എണ്ണപ്പാടങ്ങളുടെ ചിത്രം, കറുത്തിരുണ്ട ആകാശം എല്ലാം പലരുടെയും ഓർമകളിൽ ഭദ്രമാണ്. അധിനിവേശ കെടുതികളുടെ സ്മരണ ഇന്നും രാജ്യത്തിന്റെ മണ്ണിലുണ്ട്. വെടിയേറ്റ പാടുകളും പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളുമായി അവ നിലകൊള്ളുന്നു. പ്രിയപ്പെട്ടവർ നഷ്ടമായതിന്റെ വേദന അകമേ പേറുന്ന മറ്റു ചിലരുമുണ്ട്.
എന്നാൽ, അധിനിവേശക്കെടുതിയിൽനിന്ന് പതിയെ മോചിതമായ രാജ്യം ഒരിക്കലും പഴയ ഓർമകൾ ചികഞ്ഞെടുത്ത് ഇറാഖിനെ നോവിച്ചില്ല. തങ്ങളെ തകർത്തു തരിപ്പണമാക്കിയ ഇറാഖിനെ നല്ല അയൽക്കാരായി കാണാനാണ് താൽപര്യം പ്രകടിപ്പിച്ചത്. ഇറാഖിലെ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ച് ഉദാത്ത മാതൃക കാട്ടിയായിരുന്നു മധുരപ്രതികാരം. ഈ ഊശ്മള സൗഹൃദം നിലനിർത്താൻ ഇരു രാജ്യങ്ങളും അതീവ തൽപരരുമാണിന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.