കുവൈത്ത് സിറ്റി: രാജ്യത്ത് ഇൻറർനാഷനൽ കാളുകളുടെ നിരക്ക് വർധിപ്പിക്കാൻ ടെലി കമ്യൂണിക്കേഷൻ മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ട്. മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്താരാഷ്ട്ര കാൾ നിരക്കും ചില സർവിസുകൾക്ക് പകരമായി വരിക്കാരിൽനിന്ന് ഈടാക്കുന്ന ഫീസും വർധിപ്പിക്കാനാണ് ആലോചന. മന്ത്രിസഭയുടെയും ധനകാര്യമന്ത്രാലയത്തിെൻറയും അനുമതി ലഭിക്കുന്ന മുറക്ക് വർധന പ്രാബല്യത്തിൽ വരുത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. നിയമം പ്രാബല്യത്തിലാകുന്നതോടെ പുതിയ ഫോൺ കണക്ഷൻ, കണക്ഷൻ മാറ്റി സ്ഥാപിക്കൽ, താൽക്കാലിക കണക്ഷൻ തുടങ്ങിയ സർവിസുകൾക്ക് ഈടാക്കിയിരുന്ന ഫീസിൽ വർധനയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.