കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) കുവൈത്ത് പ്രവർത്തക സംഗമം ഫഹാഹീൽ യൂനിറ്റ് സെന്ററിൽ നടന്നു. ഐവ പ്രസിഡന്റ് സെമിയ ഫൈസൽ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി പ്രസിഡന്റ് ശരീഫ് പി.ടി ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ ‘ഇസ് ലാമിക പ്രവർത്തകരും സമൂഹവും’ എന്ന വിഷയത്തിൽ സക്കീർ ഹുസൈൻ തുവ്വൂർ മുഖ്യ പ്രഭാഷണം നടത്തി. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളോടൊപ്പം നില്ക്കുന്നവനാണ് യഥാര്‍ഥ വിശ്വാസി.
സമൂഹത്തിന്റെ ഭാഗമായി ജീവിക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. ജനങ്ങള്‍ക്കിടയിൽ ജീവിക്കുകയും അവര്‍ക്കുവേണ്ടി നിലകൊള്ളുകയും വേണം. അതിലൂടെയാണ് അല്ലാഹുവിലേക്ക് അടുക്കേണ്ടതെന്നും അദ്ദേഹം ഉണർത്തി. ഐവ ജനറൽ സെക്രട്ടറി നജ്മ ഷെരിഫ് സ്വാഗതം പറഞ്ഞു. നജിയ മെഹ്നാസ് ഖിറാഅത്ത് നിർവഹിച്ചു. ഐവ റമദാനിൽ നടത്തിയ ഓൺലൈൻ ഖുർആൻ ക്വിസ് വിജയികൾക്ക് സംഗമത്തിൽ സമ്മാനം നൽകി. ഒന്നാം സ്ഥാനം നേടിയ ഷജീന, രണ്ടും മൂന്നും സ്ഥാനത്തെത്തിയ ജാസ്മിൻ, ഹസീന അലി എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.