കുവൈത്ത് സിറ്റി: ഫലസ്തീൻ വെസ്റ്റ് ബാങ്കിലെ ഹവാര ഗ്രാമത്തെ ‘തുടച്ചുനീക്കുമെന്ന’ഇസ്രായേലി ഉദ്യോഗസ്ഥന്റെ ആഹ്വാനത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.
ഇത്തരം നിരുത്തരവാദപരവും പ്രകോപനപരവുമായ പരാമർശങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധവും, അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്ന ലംഘനമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഫലസ്തീന് പൂർണ സംരക്ഷണം നൽകുന്നതിനും ഇസ്രായേൽ ആക്രമണങ്ങളും ദുഷ്പ്രവൃത്തികളും അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് കുവൈത്ത് ഓർമിപ്പിച്ചു.
വിഷയത്തിൽ യു.എൻ പ്രമേയങ്ങളെ അടിസ്ഥാനമാക്കി ന്യായവും ശാശ്വതവും സമഗ്രവുമായ പരിഹാരത്തിനുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളെയും പിന്തുണക്കുന്നതായി കുവൈത്ത് അറിയിച്ചു.
കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ന് മുമ്പുള്ള അതിർത്തിക്കുള്ളിൽ സ്വതന്ത്രരാജ്യം സ്ഥാപിക്കാനുള്ള അവകാശം ഉൾപ്പെടെ, എല്ലാ അവകാശങ്ങളും നേടിയെടുക്കുന്നതുവരെ ഫലസ്തീന് കുവൈത്തിന്റെ പിന്തുണ വിദേശകാര്യ മന്ത്രാലയം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.