ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം; യു.​എ​ൻ പ്ര​മേ​യം കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​നി​ലെ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു.​എ​ൻ പ്ര​മേ​യം പാ​സാ​ക്കി​യ​തി​നെ കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു.

അ​റ​ബ് സ​മാ​ധാ​ന സം​രം​ഭ​ത്തെ​യും അ​ന്താ​രാ​ഷ്ട്ര പ്ര​മേ​യ​ങ്ങ​ളെ​യും അ​ടി​സ്ഥാ​ന​മാ​ക്കി ഫ​ല​സ്തീ​ൻ അ​വ​കാ​ശ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നും ന്യാ​യ​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നു​മു​ള്ള ഒ​രു സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യി ഈ ​പ്ര​മേ​യ​ത്തെ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു.

1967ലെ ​കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ സ്വ​ത​ന്ത്ര രാ​ഷ്ട്ര​പ​ദ​വി ഉ​ൾ​പ്പെ​ടെ ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ സ്വ​യം നി​ർ​ണ​യാ​വ​കാ​ശം ഉ​റ​പ്പാ​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഫ​ല​സ്തീ​ൻ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഇ​സ്രാ​യേ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യ​ം യു.​എ​ൻ ജ​ന​റ​ൽ അസം​ബ്ലി പാ​സാ​ക്കി​യ​ത്. 14നെ​തി​രെ 124 വോ​ട്ടു​ക​ൾ​ക്കാ​ണ് പ്ര​മേ​യം പാ​സാ​യ​ത്. ഇ​സ്രാ​യേ​ൽ യു.​എ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ പ്ര​മേ​യ​ത്തെ എ​തി​ർ​ത്ത് വോ​ട്ട് ചെ​യ്തു.

ഇ​ന്ത്യ അ​ട​ക്കം 43 രാ​ജ്യ​ങ്ങ​ൾ പ്ര​മേ​യ​ത്തി​ന്റെ വോ​ട്ടെ​ടു​പ്പി​ൽ​നി​ന്നും വി​ട്ടു​നി​ന്നു. യു.​കെ, ജ​ർ​മ​നി, കാ​ന​ഡ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും പ്ര​മേ​യ​ത്തി​ൽ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ത്തെ അ​ധി​നി​വേ​ശം എ​ത്ര​യും പെ​ട്ടെ​ന്ന് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ലൂ​ടെ യു.​എ​ൻ പൊ​തു​സ​ഭ ഇ​സ്രാ​യേ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ​ര​മാ​വ​ധി 12 മാ​സ​ത്തി​നു​ള്ളി​ൽ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Israel's occupation- Kuwait welcomed the UN resolution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.